യു ഡി എഫ് അവരുടെ രാഷ്ട്രീയമായ ലക്ഷൃങ്ങള്‍്ക്ക് വേണ്ടിയാണ് പി ഡി പി വര്‍ഗ്ഗീയ കക്ഷിയാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവുകയില്ല. മുസ്ലീം ലീഗിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വരെ എന്‍ ഡി എഫ് പോലുള്ള സംഗടനകള്‍ സ്വാധീനം ചെലുത്തുന്നു എന്ന് പറയപ്പെടുമ്പോള്‍ ലീഗ് അതിന് മറുപടി പറയാന്‍ ഭാധ്യസ്തര്‍ ആണ്. ശ്രീ ഈ ടി തന്നെ പറയുക ഉണ്ടായി യു ഡി എഫിന്റെ ഇത്തരം തീവ്രവാദ ബന്ധങ്ങളെ എതിരാളികള്‍ ഉയര്‍ത്തി കൊണ്ടു വരട്ടെ എന്നാണ്.( മാധ്യമം 2009 മാര്‍ച്ച് 21 ). അല്ലാതെ ഇതെല്ലാം കെട്ട് കഥകള്‍ ആണ് എന്ന് പറയാന്‍ എന്ത് കൊണ്ടു ധൈര്യം കാണിച്ചില്ല ?
ഇതേ യു ഡി എഫ് തന്നെ ഇപ്പോള്‍ പി ഡി പി അവര്‍ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത് എങ്കില്‍ തീര്ച്ചയായും അവര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുമായിരുന്നു എന്നതില്‍ സംശയം ഇല്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്നത് ശ്രീ ഈ ടി ഒരിക്കല്‍ കൂടി പറഞ്ഞിരിക്കുന്നു. ജയിലില്‍ നിന്നു ഇറങ്ങിയ ശേഷം വളരെ സൂക്ഷ്മം ആയ രീതിയില്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍ ആയിരുന്നു മദനി എന്നത് കേരള ജനതക്ക് നന്നായി അറിയാവുന്ന കാര്യം ആണ്. ആ രീതിയില്‍ നിരീക്ഷണം നടക്കുന്ന ഘട്ടത്തിലും മദനി തീവ്രവാദ പ്രവര്ത്തനം നടത്തുന്നു എന്ന് പറയുന്നവര്‍ ആരെയാണ് വിഡ്ഢികള്‍ ആക്കുന്നത് ?
സമീപ കാലത്ത് പി ഡി പി ഉള്‍പ്പെട്ട ഏതെങ്കിലും വര്‍ഗ്ഗീയ വിഷയങ്ങള്‍ക്ക് തെളിവുകള്‍ ഉണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ ഇവെര്‍ക്ക് ഏറ്റവും നല്ല ഒറു അവസരം ആണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അല്ലാതെ ശ്രീ ഈ ടി യെപ്പോലെ ഇനിയും നന്മകള്‍ അവശേഷിക്കുന്നുണ്ട് എന്ന് ജനം വിശ്വസിക്കുന്ന നേതാക്കള്‍ കേവലം പത്ത് വോട്ടിന്നു വേണ്ടി ഇങ്ങിനെ പുലംഭുന്നത് സംഘടകരം ആണ്.
അപ്പോള്‍ യു ഡി എഫ് മാത്രമല്ല എ ബി ബര്‍ദാനും പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറയുന്നത് സ്വാഭാവികം മാത്രം. സീ പി ഐ ഇപ്പോള്‍ പി ഡി പിയെ ഭയപ്പെടുന്നു എന്നത് സത്യം ആണ്. കേരളത്തിന്റെ പല മേഘലകളിലും സീ പി ഐയെക്കാള്‍ ശക്തിയുള്ള പാര്‍ടി ആണ് പി ഡി പി. അപ്പോള്‍ പി ഡി പി ഇടതു പക്ഷത്തേക്ക് അടുക്കുന്നത് സ്വാഭാവികമായും അവര്‍ക്ക് ഭയം ഉളവാക്കുന്ന സംഗതി ആണ്. അല്ലാതെ കേരളത്തിലെ കാര്യങ്ങളെ അപഗ്രഥിക്കാന്‍ വെളിയതിനേക്കാള്‍ നന്നായി ബര്‍ദാന് കഴിയും എന്ന് വിശ്വസിക്കാന്‍ തരമില്ല. മാത്രമല്ല ഞങ്ങള്‍ക്ക് പി ഡി പി യുടെ വോട്ട് വേണ്ട എന്നൊന്നും സീ പി ഐ പറഞ്ഞിട്ടില്ല.
പി ഡി പിയുടെ മുന്കാലമാണോ അതോ ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന നിലപാട് ആണോ ഇവര്‍ അളക്കുന്നത് ?