ഒരു കാലത്ത് മലബാര്‍ മുസ്ലിംകളുടെ ഇടയില്‍ ശക്തമായ വേരുകളുണ്ടായിരുന്ന മുസ്ലീം ലീഗില്‍ നിന്നും എന്ത് കൊണ്ടു മുസ്ലിംകള്‍ കൊഴിഞ്ഞു പോകുന്നു എന്നത് ലീഗ് ഇനിയും അര്‍ഹിക്കുന്ന ഗൌരവത്തോടെ സമീപിച്ചിട്ടില്ല എന്നത് വസ്തുതയാണ്. മുന്‍കാലങ്ങളില്‍ കോണി എന്ന ചിഹ്നം ബാലറ്റ് പേപ്പറില്‍ വന്നാല്‍ മാത്രം മതിയായിരുന്നു ഒരു സ്ഥാനര്തിക്ക് ജയിച്ചു കയറാന്‍, എന്നാല്‍ ഇന്നു സ്ഥിതി മാറി. ടെലിവിഷന്‍ ടെ കടന്നു വരവോടെ കാര്യങ്ങള്‍ ഒരുപാടു മാറി മറഞ്ഞിരിക്കുന്നു. മുസ്ലീം സമൂഹത്തിലെ യുവജനങ്ങള്‍ ഇപ്പോള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ആദ്യ തെളിവായിരുന്നു മഞ്ചേരി.
എവിടെയാണ് ലീഗിന് പിഴവുകള്‍ സംഭവിക്കുന്നത് അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്
എവിടെയാണ് ലീഗിന് പിഴവുകള്‍ സംഭവിക്കുന്നത് അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്
- കേരളത്തിലെ സുന്നികളില്‍ ചിട്ടയായ സംഗടന പ്രവര്‍ത്തനമുള്ള എ പി സുന്നികളെ എല്ലാക്കാലത്തും അകറ്റിനിര്‍ത്തുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചു വന്നിരുന്നത് /കൊണ്ടിരിക്കുന്നത് . പലപ്പോഴും എ പി വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ലീഗ് അഗ്രച്ചപ്പോഴെല്ലാം ഇ കെ വിഭാഗം കടുത്ത എതിര്‍പ്പുമായി മുന്നോട്ടു വരികയാണ് ഉണ്ടായിരുന്നത്. ലീഗിന്റെ നിസ്സഹകരണം തുടര്‍ന്നപ്പോള്‍ ആദ്യം ആദ്യം രഹസ്യമായി എല്‍ ഡി എഫിനെ പിന്തുണച്ചിരുന്ന എ പി വിഭാഗം ഇപ്പോള്‍ പരസ്യമായി പിന്തുണയുമായി രംഗത്ത് എത്തിയത് ലീഗിന്റെ വോട്ടു ബാങ്കില്‍ വലിയ ചോര്‍ച്ച തന്നെ ഉണ്ടാക്കിയിട്ടുണ്ട് .
- അന്താരാഷ്ട്ര വിഷയങ്ങളില്‍ പലപ്പോഴും ലീഗിന് മുസ്ലിം ജന മനസ്സുകളുടെ വികാരം കാക്കാന്‍ കഴിഞ്ഞിട്ടില്ല / കഴിയുന്നില്ല. ലോകം മുഴുവന്‍ മുസ്ലിംകളെ കൊന്നൊടുക്കുന്ന അമേരിക്കന്‍ നയങ്ങളെ സഖ്യ കക്ഷിയായ കോണ്‍ഗ്രസിന്റെ കൂടെ നിന്നു പിന്തുണയ്ക്കേണ്ട ഒരു ഗതികേടാണ് ലീഗിന് ഉണ്ടായിരിക്കുന്നത്. അത് പോലെ തന്നെ ലോകത്തിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രമായ ഇസ്രാഎലുമായി സഹകരിച്ചു പോകുന്ന ഒരു നയം ആണ് കോണ്ഗ്രസ് പിന്തുടരുന്നത് . ഇതിനെയും പിന്തുണയ്ക്കുന്ന ഒരു സമീപനം ആണ് ലീഗ് തുടര്‍ന്ന് പോരുന്നത്. ലീഗിന് കോണ്‍ഗ്രസിന്റെ നയങ്ങളെ സ്വാധീനിക്കാന്‍ ഉള്ള ശക്തി ഇല്ലായിരിക്കാം പക്ഷെ മന്ത്രിയെ പിന്‍വലിച്ചു കൊണ്ടുള്ള ഒരു പ്രതിഷേധം, അങ്ങിനെ ഉള്ള വഴികള്‍ ആണ് ലീഗ് പിന്തുടരേണ്ടി ഇരുന്നത്. അത് അണികളില്‍ വിശ്വാസം വളര്‍ത്താനും ഒരു പരിധി വരെ കൊഴിഞ്ഞു പോക്കിന് തടയിടാനും ഉള്ള ഒരു വഴി ആകുമായിരുന്നു. പക്ഷെ അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിച്ച ലീഗ് മന്ത്രിക്ക് അതിന് കഴിയുമായിരുന്നില്ല.
- എ പി അബ്ദുല്‍ വഹാബിനെ പോലുള്ളവര്‍ക്ക് രാജ്യ സഭ സീറ്റ് നല്കുക വഴി ലീഗ് പണക്കാരുടെ കൂടെയാണ് എന്ന് വരുത്തി തീര്‍ക്കാനും രാഷ്ട്രീയ എതിരാളികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരം ഒരു തീരുമാനം എടുക്കുമ്പോള്‍ ലീഗ് അണികളുടെ വികാരം കൂടി കണക്കില്‍ എടുക്കണമായിരുന്നു. താഴെ തട്ട് മുതല്‍ പ്രവര്ത്തിച്ചു ഉയര്ന്നു വരുന്ന നേതാക്കള്‍ ഇത് മാനസികമായി എങ്ങിനെ ഉള്‍ക്കൊള്ളും എന്ന് ലീഗ് ചിന്തിക്കണമായിരുന്നു.
- നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്ട്ട് നടപ്പിലാക്കി എന്ന് പറഞ്ഞു നടത്തിയ നാടകവും ലീഗ് കയ്യും കെട്ടി നോക്കി നില്‍ക്കുകയയിരുന്നല്ലോ? നഷ്ടപ്പെട്ട അവസരങ്ങള്‍ തിരിച്ചു കിട്ടുക ബുധ്ധിമുട്ട് ആയിരുന്നിരിക്കാം പക്ഷെ അത് സമൂഹത്തിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരെ മനസ്സിലാക്കിക്കാന്‍ ലീഗ് എന്ത് ചെയ്തു? അവിടെ ലീഗ് നാരായണപ്പണിക്കരെ കണ്ടു പഠിക്കണം.
- മലഭാരിന്റെ പിന്നോക്ക സ്ഥിതിയെ കുറിച്ച് പറയാന്‍ ലീകിന്നു ഒരിക്കലും അവകാശം ഇല്ല. എല്ലാ കാലത്തും ഉ ഡീ എഫ് മന്ത്രി സഭകളില്‍ പ്രധാന വകുപ്പുകള്‍ ലീഗ് മന്ത്രിമാര്‍ കൈ കാര്യം ചെയ്യാറുണ്ട്. അവര്‍ മലഭാരിന്റെ വികസനം മുന്‍ നിര്‍ത്തി ചെയ്തത് എന്തൊക്കെ? മലപ്പുറം പാലക്കാടു ജില്ലകളിലെ ഒരുപാടു പ്രധേസങ്ങളിലെ കുടിവെള്ള ക്ഷമത്ത്തിനും കാര്ഷിക ആവശ്യങ്ങള്‍ക്കും ഉപകാരപ്രദം ആകുന്ന ചമ്രവട്ടം പദ്ധതിക്ക് വേണ്ടി ലീഗ് എന്തെല്ലാം ചെയ്തിട്ടുണ്ട്? അവിടെ ഒരു പാലം ഉണ്ടായിരുന്നെന്കില്‍ ഇന്നു പൊന്നാനിയുടെ രൂപം എങ്ങിനെ ആകുമയിരുന്നു.
ഇങ്ങിനെ കാരണങ്ങള്‍ ഒരുപാടുണ്ട് . ഇതിനെ മറികടക്കാന്‍ ലീഗ് ഇപ്പോള്‍ ചെയ്യുന്ന മുഖം മിനുക്കല്‍ നടപടികള്‍ മതിയാകില്ല. അലിഗഡ് ഓഫ് കാമ്പസ് സെന്റെറിന്റെ പേരില്‍ നടത്തിയ സമരം കൊണ്ടു മാത്രം ഉണക്കാവുന്ന മുറിവുകള്‍ അല്ല ലീഗിന് സംഭവിച്ചിട്ടുള്ളത്. തല്കാലത്തെ അധികാരം വേണോ അതോ വിശ്വസ്തര്‍ ആയ അണികള്‍ വേണോ എന്ന ലീഗ് ചിന്തിക്കേണ്ട സമയം അതിക്ക്രമിച്ചു കഴിഞ്ഞിരിക്കുന്നു.