2009 മാർച്ച് 21, ശനിയാഴ്‌ച

മദനിയെ ആരാണ് ഭയപ്പെടുന്നത് ?


പൊന്നാനി പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കുറ്റിപ്പുറത്ത് പിണറായി വിജയന്‍ ഉത്‌ഘാടനം ചെയ്യുമ്പോള്‍ പൊന്നാനി മാത്രമല്ല കേരളം മാത്രമല്ല ഇന്ത്യ മുഴുവനും കുറ്റിപ്പുറത്തേക്ക് കണ്ണും കാതും തുറന്നു വച്ചിരുന്നു. കേവലം ഒരു തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ എന്നതിലുപരി പലര്ക്കും ഇതൊരു ഞെട്ടല്‍ സമ്മാനിച്ച സംഭവം തന്നെ ആയിരുന്നു. പൊന്നാനിയില്‍ ഒരു തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സീ പി എം സ്റ്റേറ്റ് സെക്രട്ടറി ഉത്‌ഘാടനം ചെയ്യുന്നു എന്നതിലുപരി മദനിയുമായി പിണറായി വേദി പങ്കിടുന്നു എന്നത് എന്തോ വലിയ അപരാധം പോലെയാണ് ഇടതു വിരുദ്ധ മാധ്യമങ്ങള്‍ക്ക് തോന്നിയത്.

മദനിയുമായി സീ പി എം കൂട്ട് കൂടുമ്പോള്‍ അത് പലരുടെയും നെഞ്ജിടിപ്പിന്റെ വേഗത കൂട്ടുന്നത് സ്വാഭാവികം മാത്രം. മലബാര്‍ മേഘലയില്‍ മലപ്പുറത്ത് വിശേഷിച്ചും പി ഡി പിക്ക് വ്യക്തമായ വോട്ട് ബാങ്ക് ഉണ്ട് എന്നുള്ളത് വസ്തുതയാണ്. പി ഡി പി നീരുപാധികമായി എല്‍ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അത് വരെ മദനിയുടെ പുറകെ നടന്നിരുന്നവര്‍ക്ക് മദനി ഭീകരവാദി ആയി മാറിയിരിക്കുന്നു. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ഇതു വരെ ഞങ്ങള്‍ പി ഡി പിയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല എന്ന് വരെ പറയാന്‍ തയ്യാറായിരിക്കുന്നു ( ന്യൂസ് ഹൌര്‍ ഏഷ്യാനെറ്റ് ന്യൂസ് 2009 മാര്‍ച്ച് ഇരുപത്തി ഒന്ന്‍ ). മദനിയുടെ പോസ്റ്റര്‍ അച്ചടിച്ച് പി ഡി പിയുടെ വോട്ടും വാങ്ങി എത്ര പ്രാവശ്യം ഇവര്‍ നിയമസഭയില്‍ പോയിട്ടുണ്ട്. ഇനി അതല്ല അതുമായി പാര്‍ട്ടിക്ക് ഭന്ധമില്ല എന്നാണെന്കില്‍ അത് മണ്ഡലത്തിലെ വോട്ടര്‍മാര്‍ മുന്‍പാകെ തുറന്നു കാണിക്കേണ്ട ഭാധ്യതയും ലീഗിന് തന്നെ അല്ലെ? നൂറു കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി മദനി വെല്ലു വിളിച്ച സാഹചര്യത്തില്‍ പ്രത്യാഗിച്ചും. എന്ത് കൊണ്ടു ഞങ്ങള്‍ പിന്തുണ ആവശ്യപ്പെട്ടു മദനിയെ സമീപിച്ചിട്ടില്ല എന്ന് തെളിയിക്കാന്‍ തയ്യാറാണ് എന്ന് ലീഗിന് പറയാന്‍ കഴിയാത്തത് എന്ന് ഒരു സംശയം ഈ വിനീതന് ഉണ്ടായതില്‍ കുറ്റം പറയാന്‍ ഒക്കുമോ?

പിണറായി തന്നെ കുറ്റിപ്പുറത്ത് പറഞ്ഞ പോലെ തീവ്രവാദത്തിനെതിരെ മദനി ഇപ്പോള്‍ എടുക്കുന്ന നിലപാട് തീര്ത്തും പ്രശംസാര്‍ഹം ആണ് എന്നിരിക്കെ അത്തരം ഒരാളെ പ്രോത്സാഹിപ്പിക്കുക അല്ലെ വേണ്ടത് ? അതല്ല മദനി പറയുന്നത് കള്ളം ആണ് എന്നുണ്ടെങ്കില്‍ അത് തെളിയിച്ച് അദ്ദേഹത്തെ കുറ്റിപ്പുറത്ത് പ്രഖ്യാപിച്ച പോലെ പൊതു രംഗത്ത് നിന്നു മാറ്റി നിര്‍ത്താന്‍ എന്ത് കൊണ്ടു എതിരാളികള്‍ തയ്യാറാവുന്നില്ല? തെളിവുകള്‍ കയ്യിലുണ്ടെകില്‍ അവര്‍ അത് നീതിന്യായ വ്യവസ്ഥകള്‍ മുഖേനെ തെളിയിക്കട്ടെ. അല്ലാതെ അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു ഇ ടിയെപ്പോലെ ഒരാള്‍ വോട്ട് ചോദിക്കുന്നത് അതും ഹുസൈന്‍ രണ്ടത്താണിയെപ്പോലെ ഒരാള്‍ക്കെതിരെ തീര്‍ത്തും ശരിയല്ല. കാരണം അദ്ദേഹം അദ്ദേത്തിന്റെ നിലപാടുകള്‍ എല്‍ ഡി എഫുമായി യോജിക്കാത്ത സന്ദര്‍ഭത്തില്‍ കൂടി പ്രഖ്യാപിക്കാന്‍ തയ്യാറായ വ്യക്തി ആണ്. ഒരു മുഖാമുഖം പരിപാടിയില്‍ ലീഗ് വര്‍ഗ്ഗീയ കക്ഷി ആണോ എന്ന ചോദ്യത്തിന് അങ്ങിനെ എനിഇക്ക് അഭിപ്രായം ഇല്ല എന്ന അദ്ദേഹം പറയുകയുണ്ടായി ഇതു തീര്‍ത്തും സീ പി എം നിലപാടിന് വിരുദ്ധമാണ്. അല്ലാതെ ഞാന്‍ ഇപ്പോള്‍ എല്‍ ഡി എഫ് പിന്തുണയ്ക്കുന്ന ആളാണ് അത് കൊണ്ടു അവര്‍ പറയുന്നത് പോലെ ഞാനും പറഞ്ഞേക്കാം എന്നല്ല അദ്ദേഹം ചിന്തിച്ചത്. ലീഗ് ഇത്തരം അസത്യ പ്രചാരനന്ഗളുമായി മുന്നോട്ടു പോകുകയാണ് എങ്കില്‍ ഇത്രയും മാന്യനായ ഒരു വ്യക്തിയെ തിരഞ്ഞെടുത്തയക്കാന്‍ പൊന്നാനിയിലെ ജനങ്ങള്‍ തീരുമാനിച്ചാല്‍ അവരെ എങ്ങിനെ കുറ്റം പറയാന്‍ കഴിയും?


മദനി കേരള സമൂഹത്തിലെ ആര്‍ ഡി എക്സ് ആണ് എന്നാണു പി കെ കൃഷ്ണദാസിന്റെ അഭിപ്രായം (മലയാള മനോരമ 2009മാര്‍ച്ച് ഇരുപത്തി രണ്ട് ) അങ്ങിനെയെങ്കില്‍ അത് തകര്‍ക്കാന്‍ പോകുന്നത് ലീഗിന്റെ കോട്ടകള്‍ ആകും. പലരും ഭയക്കുന്ന പോലെ അത് പോട്ടിത്തെരിക്കുമോ ഇല്ലയോ? മേയ് പതിനാറു വരെ കാത്തിരിക്കുകയെ നിര്‍വാഹമുള്ളൂ.