2009 ഏപ്രിൽ 13, തിങ്കളാഴ്‌ച

ചെകുത്താനും കടലിനും ഇടയില്‍ സീ പി എമ്മോ അതോ ഷാജിയോ?

ചെകുത്താനും കടലിനും ഇടയില്‍ സീ പി എമ്മോ അതോ ഷാജിയോ?
പെരിന്തല്‍മണ്ണയില്‍ അഹമ്മദിന്റെ പ്രചാരണ യോഗത്തില്‍ വച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി പറയുകയുണ്ടായി സി പി എം ഇപ്പോള്‍ ചെകുത്താനും കടലിനും മദ്ധ്യേ ആണ് എന്ന്. ചെകുത്താനും കടലുമായി ഷാജി കാണുന്നത് പി ഡി പിയെയും ജനസംഗത്തെയും ആണെന്ന് തോന്നുന്നു. മുസ്ലിം ലീഗിന് ഇപ്പോഴത്തെ അവസ്ഥയില്‍ അങ്ങിനെയൊക്കെ തോന്നുന്നത് സോഭാവികം മാത്രമാണ്. മുസ്ലിം ലീഗുകാര്‍ പലരും ഇപ്പോള്‍ സമനില തെട്ടിയവരെപ്പോലെ ആണല്ലോ പെരുമാറുന്നത്. ഏഷ്യാനെറ്റിന്റെ പോര്‍ക്കളം പരിപാടിയില്‍ ഒരു പത്ര വാര്ത്ത ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഈ ടിയുടെ പെരുമാറ്റം കണ്ടവര്‍ക്കെല്ലാം മനസ്സിലാകും ലീഗുകാരുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന്.

തത്കാലം ഷാജി ലീഗിന്റെ എന്‍ ഡി എഫ് ബന്ധത്തെ കുറിച്ച് തന്റെ അഭിപ്രായം ഒന്നു വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. മുന്‍കാലങ്ങളില്‍ എന്‍ ഡി എഫിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന ലീഗുകാരന്‍ എന്ന ഒരു അഭിപ്രായം പൊതുവെ ഉണ്ടായിരുന്നു. ഒരു പരിധി വരെ അത് ശരിയാണെന്നും തോന്നുന്ന രീതിയിലായിരുന്നു ഷാജിയുടെ പ്രസ്താവനകളും വന്നു കൊണ്ടിരുന്നത്. ഇപ്പോള്‍ എന്‍ ഡി എഫ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതോടെ ആപ്പിലായത് ഷാജിയെപ്പോലെ എന്‍ ഡി എഫ് വിരുദ്ധര്‍ എന്ന് നടിച്ചിരുന്നവരാണ്. ഇപ്പോള്‍ എന്‍ ഡി എഫിന്റെ വോട്ട് വാങ്ങിക്കുന്നതിനെതിരെ ഷാജിയുടെ നിലപാട് എന്താണ്? ഇപ്പോള്‍ എന്‍ ഡി എഫിന്റെ ലീഗ് ബന്ധം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വരെ എത്തിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്.

ഷാജിക്ക് എന്‍ ഡി എഫുമായുള്ള ഭാന്ധവത്തില്‍ അതൃപ്തി ഉണ്ട് എന്നുള്ളത് സത്യം ആണ്. എന്നാല്‍ എന്‍ ഡി എഫിന്റെ വോട്ട് വേണ്ട എന്ന് ഏതെങ്കിലും ഒരു ലീഗ് നേതാവ് പറഞ്ഞാല്‍ കുറെ എന്‍ ഡി എഫുകാരെന്കിലും ലീഗിന് വോട്ട് ചെയ്യാതിരിക്കും. അല്ലെന്കിലോ അബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന അവസ്ഥയിലാണ് ലീഗ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അത് കൊണ്ടാണ് എന്‍ ഡി എഫ് ബന്ധത്തെ കുറിച്ചു മിണ്ടരുത് എന്ന് ഷാജിക്ക് നേതൃത്തത്തില്‍ നിന്നും താക്കീത് കിട്ടിയത്. ഇപ്പോള്‍ എന്‍ ഡി എഫിനും ലീഗ് നേത്ര്‍ത്ത്തിനും ഇടയില്‍ വീര്പുമുട്ടുന്ന ഷാജി അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനും ഇടയില്‍ തന്നെ.