2009 ഏപ്രിൽ 19, ഞായറാഴ്‌ച

എന്ത് കൊണ്ടു അമേരിക്കയും ഇസ്രയേലും എതിര്‍ക്കപ്പെടുന്നു?

രാഷ്ട്രപിതാവ് ഗാന്ധിജിയും നെഹ്രുവും ശാസ്ത്രിയും ഇന്ദിരയും എന്ത് കൊണ്ടു ഇസ്രയേലിനെ തള്ളിപ്പറഞ്ഞു? ഫലെസ്തീന്‍ ഭൂമിയില്‍ കിരാതമായ കയ്യേറ്റങ്ങള്‍ നടത്തുകയും പിഞ്ചു കുഞ്ഞുങ്ങളെയടക്കം കിരാതമായി കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്രായേലിനെയും അതിന് പിന്തുണ നല്കുന്ന അമേരിക്കയെയും ബി ജെ പി ചെയ്യുന്നത് പോലെ പിന്താങ്ങുകയാണോ ചെയ്യേണ്ടത്. സാമ്രാജ്യത്തോട് പട പൊരുതി രാജ്യത്തെ മോചിപ്പിച്ച മഹാന്മാരായ സ്വാതന്ത്ര്യ സേനാനികളോടുള്ള അവഹെളനമാകും അത്. ഫലെസ്തീന്‍ മണ്ണില്‍ അധിനിവേശം നടത്തി ഇസ്രയേല്‍ രാഷ്ട്രം മുതല്‍ ഇല്ലായ്മ ചെയ്യാനുള്ള ഒരു പ്രവണതയാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന ഒരു സമീപനമാണ് നിര്‍ഭാഗ്യവശാല്‍ വാജ്‌പേയി, മന്‍മോഹന്‍ സര്‍ക്കാരുകള്‍ തുടര്‍ന്ന് പോന്നത്. ഇന്ത്യ സ്വതന്ത്രമായത് മുതല്‍ തുടര്‍ന്ന് വന്ന സ്വതന്ത്ര വിദേശ നയത്തില്‍ നിന്നുമുള്ള വ്യക്തമായ വ്യതിച്ചലനമാണ് ഇത്‌ എന്നതില്‍ തര്‍ക്കമില്ല.

എന്ത് കൊണ്ടാണ് കോണ്ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വരുന്നതിനു മുന്പ് അമേരിക്കയില്‍ വച്ചു കൊകകോള സ്പോണ്സര്‍ ചെയ്ത് പരിപാടിയില്‍ വച്ചു തരൂര്‍ സ്വയം സ്ഥാനാര്‍ഥിയായി സ്വയം പ്രക്യാപിച്ചത്? ആരാണ് തരൂരിന് മത്സരിക്കാം എന്ന് ഉറപ്പു കൊടുത്തത്. എന്ത് കൊണ്ടാണ് തരൂരിനെയും തോമസിനെയും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തള്ളിപ്പറഞ്ഞത്‌? ഇന്ത്യയുടെ ദേശീയ ഗാനാലാപനം തടസ്സപ്പെടുത്തി അമേരിക്കന്‍ രീതിയില്‍ വേണം ദേശീയ ഗാനം ആലപിക്കാന്‍ എന്ന് പറഞ്ഞ ഒരുത്തന് വേണ്ടി എന്ഗിനെയാണ് നെഹ്രുവിന്റെയും ഗാന്ധിജിയുടെയും മറ്റും പാരംഭര്യം പറയുന്നവര്‍ വോട്ടു ചോദിക്കുന്നത്? ഇന്ത്യയില്‍ പ്രൈമറി വിദ്യാഭ്യാസം ഉള്ള കുട്ടികള്ക്ക് പോലും ദേശീയ ഗാനം ആലപിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍. ലക്ഷക്കണക്കിന്‌ വരുന്ന പ്രവാസികള്‍ക്ക് വോടവകാശം നല്‍കുന്നതിനു വേണ്ടി നിയമ നിര്‍മാണം നടത്താന്‍ തയ്യാറാകാതിരുന്ന ഒരു സര്ക്കാരിന്റെ കാലത്തു ഏത് വഴികലിലൂടെ ആണ് തരൂരിന്റെ പേരു വോട്ടര്‍ പട്ടികയില്‍ വന്നത്?പ്രവാസിയായ ഒരാള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനു വേണ്ടി ആru മാസം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിക്കണം എന്നിരിക്കെ തരൂരിന്റെ കാര്യത്തില്‍ ആരാണ് ഇളവുകള്‍ നല്‍കിയത്? ആര്‍ക്കു വേണ്ടി? തരൂരിന്റെ സ്ഥാനാര്തിത്തം സംശയിക്കാന്‍ ഇങ്ങിനെ ഒരു പാടു കാരണങ്ങള്‍ ഉണ്ട്.

ലോകത്ത് എന്നും കിടമല്സരങ്ങള്‍ക്ക് വേദിയൊരുക്കി തങ്ങളുടെ ആയുധക്കംബോളം സുരക്ഷിദമാക്കാന്‍ അമേരിക്കയും ഇസ്രയേലും ശ്രമിച്ചു കൊണ്ടിരിക്കും എന്നതില്‍ തര്‍ക്കമില്ല. അതിന് വേണ്ടി ഒരു വന്‍തുക തന്നെയാണ് അവര്‍ ചിലവഴിച്ചു കൊണ്ടിരിക്കുന്നതും. അമേരിക്ക ഇറാഖില്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ ലോകത്തെ ആയിരക്കണക്കിന് പത്ര മാധ്യമങ്ങള്‍ അതിനെ അനുകൂലിച്ചു ഒരേ പോലെ ലേഖനം എഴുതുകയുണ്ടായി. ഇന്ത്യയിലെ രണ്ടു പ്രസ് എജെന്സികളും കൊക്കസിനു കീഴിലാണ് എന്ന് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. അല്ലാതെ നിഷ്പക്ഷമായി വാര്‍ത്തകള്‍ റിപ്പോര്ട്ട് സംഭരിക്കുവാനും അത് ജനങ്ങളിലേക്ക് എത്തിക്കുവാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല എന്നത് വളരെ ഖേദകരം ആണ്. എന്നാല്‍ സന്തോഷകരമായ ഒരു കാര്യം അത്തരം ശ്രമങ്ങള്‍ പരിമിതമായെന്കിലും നടത്തുന്ന ലോകത്തെ തന്നെ അപൂര്‍വ്വം പത്രങ്ങളില്‍ ഒന്നു രണ്ടെണ്ണം കേരളത്തില്‍ ആണ് ഉള്ളത്. പക്ഷെ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല എന്നത് വളരെ ഖേദകരം തന്നെയാണ്. മുംബൈ ആക്രമണം അവസാനിച്ചു അധികം താമസിയാതെ തന്നെ ഇന്ത്യ പുതിയ ആയുധങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു എന്നറിയുമ്പോള്‍ ഭീകര ആക്രമണങ്ങള്‍ ആര്‍ക്കാണ് ലാഭം ഉണ്ടാക്കുന്നത്‌ എന്ന് ഗൌരവ പൂര്‍വ്വം ചിന്തിക്കേണ്ടത് തന്നെ.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആയിരിക്കെ ഇസ്രയേല്‍ അമേരിക്ക ബന്ധവും തിരഞ്ഞെടുപ്പില്‍ ചര്ച്ച ചെയ്തതില്‍ ഔചിത്യക്കുറ വൊന്നും ഇല്ല. ഇടതു പഖ്‌ഷം സാമ്രാജ്യത്തത്തിനെ എതിര്‍ക്കുന്നത് ലോകമെങ്ങും സാമ്രാജ്യത്ത ശക്തികള്‍ക്കു ഇടതു പക്ഷത്തോടുള്ള വിരോധം കൊണ്ടായിരിക്കാം. എന്നിരുന്നാലും അത് പ്രോത്സാഹിപ്പിക്കേണ്ടത് തന്നെയാണ്. അല്ലാതെ ഒരു മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ ആയ മന്‍മോഹന്‍ പറയുന്നത് അപ്പാടെ ചെവി കൊടുക്കേണ്ട കാര്യമൊന്നും ഇല്ല. ഇപ്പോള്‍ കോണ്ഗ്രസ് അവരുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുഖ്യമായി ഉപയോഗിച്ചു വരുന്ന ഒരു വാചകം ആണ് ബാന്കുകള്‍ ദെശസാല്കരിചു എന്നുള്ളത്. എന്നാല്‍ ഇതേ ബാങ്കിംഗ് മേഖലയില്‍ കൂടുതല്‍ സ്വകാര്യ പന്കാളിതം നല്‍കുന്നതിനു വേണ്ടി ബന്കിന്ഗ് റെഗുലെടറി ആക്റ്റ് പാസാക്കാന്‍ യു പി യെ സര്‍ക്കാരിന് കഴിയാതെ പോയത് ഇടതു കക്ഷികളുടെ എതിര്‍പ്പ് കൊണ്ടു മാത്രമാണ് എന്നത് ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും. ഇത്തരം വിഷയങ്ങള്‍ നിലവിലിരിക്കെ പാര്‍ലമെന്റില്‍ ഇടതു കക്ഷികള്‍ നിര്‍ണ്ണായക ശക്തി ആവേണ്ടത് അത്യാവശ്യം തന്നെ.

2009 ഏപ്രിൽ 13, തിങ്കളാഴ്‌ച

ചെകുത്താനും കടലിനും ഇടയില്‍ സീ പി എമ്മോ അതോ ഷാജിയോ?

ചെകുത്താനും കടലിനും ഇടയില്‍ സീ പി എമ്മോ അതോ ഷാജിയോ?
പെരിന്തല്‍മണ്ണയില്‍ അഹമ്മദിന്റെ പ്രചാരണ യോഗത്തില്‍ വച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി പറയുകയുണ്ടായി സി പി എം ഇപ്പോള്‍ ചെകുത്താനും കടലിനും മദ്ധ്യേ ആണ് എന്ന്. ചെകുത്താനും കടലുമായി ഷാജി കാണുന്നത് പി ഡി പിയെയും ജനസംഗത്തെയും ആണെന്ന് തോന്നുന്നു. മുസ്ലിം ലീഗിന് ഇപ്പോഴത്തെ അവസ്ഥയില്‍ അങ്ങിനെയൊക്കെ തോന്നുന്നത് സോഭാവികം മാത്രമാണ്. മുസ്ലിം ലീഗുകാര്‍ പലരും ഇപ്പോള്‍ സമനില തെട്ടിയവരെപ്പോലെ ആണല്ലോ പെരുമാറുന്നത്. ഏഷ്യാനെറ്റിന്റെ പോര്‍ക്കളം പരിപാടിയില്‍ ഒരു പത്ര വാര്ത്ത ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഈ ടിയുടെ പെരുമാറ്റം കണ്ടവര്‍ക്കെല്ലാം മനസ്സിലാകും ലീഗുകാരുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന്.

തത്കാലം ഷാജി ലീഗിന്റെ എന്‍ ഡി എഫ് ബന്ധത്തെ കുറിച്ച് തന്റെ അഭിപ്രായം ഒന്നു വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. മുന്‍കാലങ്ങളില്‍ എന്‍ ഡി എഫിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന ലീഗുകാരന്‍ എന്ന ഒരു അഭിപ്രായം പൊതുവെ ഉണ്ടായിരുന്നു. ഒരു പരിധി വരെ അത് ശരിയാണെന്നും തോന്നുന്ന രീതിയിലായിരുന്നു ഷാജിയുടെ പ്രസ്താവനകളും വന്നു കൊണ്ടിരുന്നത്. ഇപ്പോള്‍ എന്‍ ഡി എഫ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതോടെ ആപ്പിലായത് ഷാജിയെപ്പോലെ എന്‍ ഡി എഫ് വിരുദ്ധര്‍ എന്ന് നടിച്ചിരുന്നവരാണ്. ഇപ്പോള്‍ എന്‍ ഡി എഫിന്റെ വോട്ട് വാങ്ങിക്കുന്നതിനെതിരെ ഷാജിയുടെ നിലപാട് എന്താണ്? ഇപ്പോള്‍ എന്‍ ഡി എഫിന്റെ ലീഗ് ബന്ധം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വരെ എത്തിയിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്.

ഷാജിക്ക് എന്‍ ഡി എഫുമായുള്ള ഭാന്ധവത്തില്‍ അതൃപ്തി ഉണ്ട് എന്നുള്ളത് സത്യം ആണ്. എന്നാല്‍ എന്‍ ഡി എഫിന്റെ വോട്ട് വേണ്ട എന്ന് ഏതെങ്കിലും ഒരു ലീഗ് നേതാവ് പറഞ്ഞാല്‍ കുറെ എന്‍ ഡി എഫുകാരെന്കിലും ലീഗിന് വോട്ട് ചെയ്യാതിരിക്കും. അല്ലെന്കിലോ അബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന അവസ്ഥയിലാണ് ലീഗ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അത് കൊണ്ടാണ് എന്‍ ഡി എഫ് ബന്ധത്തെ കുറിച്ചു മിണ്ടരുത് എന്ന് ഷാജിക്ക് നേതൃത്തത്തില്‍ നിന്നും താക്കീത് കിട്ടിയത്. ഇപ്പോള്‍ എന്‍ ഡി എഫിനും ലീഗ് നേത്ര്‍ത്ത്തിനും ഇടയില്‍ വീര്പുമുട്ടുന്ന ഷാജി അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനും ഇടയില്‍ തന്നെ.

2009 മാർച്ച് 21, ശനിയാഴ്‌ച

മദനിയെ ആരാണ് ഭയപ്പെടുന്നത് ?


പൊന്നാനി പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കുറ്റിപ്പുറത്ത് പിണറായി വിജയന്‍ ഉത്‌ഘാടനം ചെയ്യുമ്പോള്‍ പൊന്നാനി മാത്രമല്ല കേരളം മാത്രമല്ല ഇന്ത്യ മുഴുവനും കുറ്റിപ്പുറത്തേക്ക് കണ്ണും കാതും തുറന്നു വച്ചിരുന്നു. കേവലം ഒരു തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ എന്നതിലുപരി പലര്ക്കും ഇതൊരു ഞെട്ടല്‍ സമ്മാനിച്ച സംഭവം തന്നെ ആയിരുന്നു. പൊന്നാനിയില്‍ ഒരു തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സീ പി എം സ്റ്റേറ്റ് സെക്രട്ടറി ഉത്‌ഘാടനം ചെയ്യുന്നു എന്നതിലുപരി മദനിയുമായി പിണറായി വേദി പങ്കിടുന്നു എന്നത് എന്തോ വലിയ അപരാധം പോലെയാണ് ഇടതു വിരുദ്ധ മാധ്യമങ്ങള്‍ക്ക് തോന്നിയത്.

മദനിയുമായി സീ പി എം കൂട്ട് കൂടുമ്പോള്‍ അത് പലരുടെയും നെഞ്ജിടിപ്പിന്റെ വേഗത കൂട്ടുന്നത് സ്വാഭാവികം മാത്രം. മലബാര്‍ മേഘലയില്‍ മലപ്പുറത്ത് വിശേഷിച്ചും പി ഡി പിക്ക് വ്യക്തമായ വോട്ട് ബാങ്ക് ഉണ്ട് എന്നുള്ളത് വസ്തുതയാണ്. പി ഡി പി നീരുപാധികമായി എല്‍ ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അത് വരെ മദനിയുടെ പുറകെ നടന്നിരുന്നവര്‍ക്ക് മദനി ഭീകരവാദി ആയി മാറിയിരിക്കുന്നു. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ഇതു വരെ ഞങ്ങള്‍ പി ഡി പിയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല എന്ന് വരെ പറയാന്‍ തയ്യാറായിരിക്കുന്നു ( ന്യൂസ് ഹൌര്‍ ഏഷ്യാനെറ്റ് ന്യൂസ് 2009 മാര്‍ച്ച് ഇരുപത്തി ഒന്ന്‍ ). മദനിയുടെ പോസ്റ്റര്‍ അച്ചടിച്ച് പി ഡി പിയുടെ വോട്ടും വാങ്ങി എത്ര പ്രാവശ്യം ഇവര്‍ നിയമസഭയില്‍ പോയിട്ടുണ്ട്. ഇനി അതല്ല അതുമായി പാര്‍ട്ടിക്ക് ഭന്ധമില്ല എന്നാണെന്കില്‍ അത് മണ്ഡലത്തിലെ വോട്ടര്‍മാര്‍ മുന്‍പാകെ തുറന്നു കാണിക്കേണ്ട ഭാധ്യതയും ലീഗിന് തന്നെ അല്ലെ? നൂറു കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി മദനി വെല്ലു വിളിച്ച സാഹചര്യത്തില്‍ പ്രത്യാഗിച്ചും. എന്ത് കൊണ്ടു ഞങ്ങള്‍ പിന്തുണ ആവശ്യപ്പെട്ടു മദനിയെ സമീപിച്ചിട്ടില്ല എന്ന് തെളിയിക്കാന്‍ തയ്യാറാണ് എന്ന് ലീഗിന് പറയാന്‍ കഴിയാത്തത് എന്ന് ഒരു സംശയം ഈ വിനീതന് ഉണ്ടായതില്‍ കുറ്റം പറയാന്‍ ഒക്കുമോ?

പിണറായി തന്നെ കുറ്റിപ്പുറത്ത് പറഞ്ഞ പോലെ തീവ്രവാദത്തിനെതിരെ മദനി ഇപ്പോള്‍ എടുക്കുന്ന നിലപാട് തീര്ത്തും പ്രശംസാര്‍ഹം ആണ് എന്നിരിക്കെ അത്തരം ഒരാളെ പ്രോത്സാഹിപ്പിക്കുക അല്ലെ വേണ്ടത് ? അതല്ല മദനി പറയുന്നത് കള്ളം ആണ് എന്നുണ്ടെങ്കില്‍ അത് തെളിയിച്ച് അദ്ദേഹത്തെ കുറ്റിപ്പുറത്ത് പ്രഖ്യാപിച്ച പോലെ പൊതു രംഗത്ത് നിന്നു മാറ്റി നിര്‍ത്താന്‍ എന്ത് കൊണ്ടു എതിരാളികള്‍ തയ്യാറാവുന്നില്ല? തെളിവുകള്‍ കയ്യിലുണ്ടെകില്‍ അവര്‍ അത് നീതിന്യായ വ്യവസ്ഥകള്‍ മുഖേനെ തെളിയിക്കട്ടെ. അല്ലാതെ അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു ഇ ടിയെപ്പോലെ ഒരാള്‍ വോട്ട് ചോദിക്കുന്നത് അതും ഹുസൈന്‍ രണ്ടത്താണിയെപ്പോലെ ഒരാള്‍ക്കെതിരെ തീര്‍ത്തും ശരിയല്ല. കാരണം അദ്ദേഹം അദ്ദേത്തിന്റെ നിലപാടുകള്‍ എല്‍ ഡി എഫുമായി യോജിക്കാത്ത സന്ദര്‍ഭത്തില്‍ കൂടി പ്രഖ്യാപിക്കാന്‍ തയ്യാറായ വ്യക്തി ആണ്. ഒരു മുഖാമുഖം പരിപാടിയില്‍ ലീഗ് വര്‍ഗ്ഗീയ കക്ഷി ആണോ എന്ന ചോദ്യത്തിന് അങ്ങിനെ എനിഇക്ക് അഭിപ്രായം ഇല്ല എന്ന അദ്ദേഹം പറയുകയുണ്ടായി ഇതു തീര്‍ത്തും സീ പി എം നിലപാടിന് വിരുദ്ധമാണ്. അല്ലാതെ ഞാന്‍ ഇപ്പോള്‍ എല്‍ ഡി എഫ് പിന്തുണയ്ക്കുന്ന ആളാണ് അത് കൊണ്ടു അവര്‍ പറയുന്നത് പോലെ ഞാനും പറഞ്ഞേക്കാം എന്നല്ല അദ്ദേഹം ചിന്തിച്ചത്. ലീഗ് ഇത്തരം അസത്യ പ്രചാരനന്ഗളുമായി മുന്നോട്ടു പോകുകയാണ് എങ്കില്‍ ഇത്രയും മാന്യനായ ഒരു വ്യക്തിയെ തിരഞ്ഞെടുത്തയക്കാന്‍ പൊന്നാനിയിലെ ജനങ്ങള്‍ തീരുമാനിച്ചാല്‍ അവരെ എങ്ങിനെ കുറ്റം പറയാന്‍ കഴിയും?


മദനി കേരള സമൂഹത്തിലെ ആര്‍ ഡി എക്സ് ആണ് എന്നാണു പി കെ കൃഷ്ണദാസിന്റെ അഭിപ്രായം (മലയാള മനോരമ 2009മാര്‍ച്ച് ഇരുപത്തി രണ്ട് ) അങ്ങിനെയെങ്കില്‍ അത് തകര്‍ക്കാന്‍ പോകുന്നത് ലീഗിന്റെ കോട്ടകള്‍ ആകും. പലരും ഭയക്കുന്ന പോലെ അത് പോട്ടിത്തെരിക്കുമോ ഇല്ലയോ? മേയ് പതിനാറു വരെ കാത്തിരിക്കുകയെ നിര്‍വാഹമുള്ളൂ.

ലീഗ് എങ്ങോട്ട് ?

ഒരു കാലത്ത് മലബാര്‍ മുസ്ലിംകളുടെ ഇടയില്‍ ശക്തമായ വേരുകളുണ്ടായിരുന്ന മുസ്ലീം ലീഗില്‍ നിന്നും എന്ത് കൊണ്ടു മുസ്ലിംകള്‍ കൊഴിഞ്ഞു പോകുന്നു എന്നത് ലീഗ് ഇനിയും അര്‍ഹിക്കുന്ന ഗൌരവത്തോടെ സമീപിച്ചിട്ടില്ല എന്നത് വസ്തുതയാണ്. മുന്‍കാലങ്ങളില്‍ കോണി എന്ന ചിഹ്നം ബാലറ്റ് പേപ്പറില്‍ വന്നാല്‍ മാത്രം മതിയായിരുന്നു ഒരു സ്ഥാനര്തിക്ക് ജയിച്ചു കയറാന്‍, എന്നാല്‍ ഇന്നു സ്ഥിതി മാറി. ടെലിവിഷന്‍ ടെ കടന്നു വരവോടെ കാര്യങ്ങള്‍ ഒരുപാടു മാറി മറഞ്ഞിരിക്കുന്നു. മുസ്ലീം സമൂഹത്തിലെ യുവജനങ്ങള്‍ ഇപ്പോള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ആദ്യ തെളിവായിരുന്നു മഞ്ചേരി.

എവിടെയാണ് ലീഗിന് പിഴവുകള്‍ സംഭവിക്കുന്നത് അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്
  • കേരളത്തിലെ സുന്നികളില്‍ ചിട്ടയായ സംഗടന പ്രവര്‍ത്തനമുള്ള എ പി സുന്നികളെ എല്ലാക്കാലത്തും അകറ്റിനിര്‍ത്തുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചു വന്നിരുന്നത് /കൊണ്ടിരിക്കുന്നത് . പലപ്പോഴും എ പി വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ലീഗ് അഗ്രച്ചപ്പോഴെല്ലാം ഇ കെ വിഭാഗം കടുത്ത എതിര്‍പ്പുമായി മുന്നോട്ടു വരികയാണ് ഉണ്ടായിരുന്നത്. ലീഗിന്റെ നിസ്സഹകരണം തുടര്‍ന്നപ്പോള്‍ ആദ്യം ആദ്യം രഹസ്യമായി എല്‍ ഡി എഫിനെ പിന്തുണച്ചിരുന്ന എ പി വിഭാഗം ഇപ്പോള്‍ പരസ്യമായി പിന്തുണയുമായി രംഗത്ത് എത്തിയത് ലീഗിന്റെ വോട്ടു ബാങ്കില്‍ വലിയ ചോര്‍ച്ച തന്നെ ഉണ്ടാക്കിയിട്ടുണ്ട് .
  • അന്താരാഷ്ട്ര വിഷയങ്ങളില്‍ പലപ്പോഴും ലീഗിന് മുസ്ലിം ജന മനസ്സുകളുടെ വികാരം കാക്കാന്‍ കഴിഞ്ഞിട്ടില്ല / കഴിയുന്നില്ല. ലോകം മുഴുവന്‍ മുസ്ലിംകളെ കൊന്നൊടുക്കുന്ന അമേരിക്കന്‍ നയങ്ങളെ സഖ്യ കക്ഷിയായ കോണ്‍ഗ്രസിന്റെ കൂടെ നിന്നു പിന്തുണയ്ക്കേണ്ട ഒരു ഗതികേടാണ് ലീഗിന് ഉണ്ടായിരിക്കുന്നത്. അത് പോലെ തന്നെ ലോകത്തിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രമായ ഇസ്രാഎലുമായി സഹകരിച്ചു പോകുന്ന ഒരു നയം ആണ് കോണ്ഗ്രസ് പിന്തുടരുന്നത് . ഇതിനെയും പിന്തുണയ്ക്കുന്ന ഒരു സമീപനം ആണ് ലീഗ് തുടര്‍ന്ന് പോരുന്നത്. ലീഗിന് കോണ്‍ഗ്രസിന്റെ നയങ്ങളെ സ്വാധീനിക്കാന്‍ ഉള്ള ശക്തി ഇല്ലായിരിക്കാം പക്ഷെ മന്ത്രിയെ പിന്‍വലിച്ചു കൊണ്ടുള്ള ഒരു പ്രതിഷേധം, അങ്ങിനെ ഉള്ള വഴികള്‍ ആണ് ലീഗ് പിന്തുടരേണ്ടി ഇരുന്നത്. അത് അണികളില്‍ വിശ്വാസം വളര്‍ത്താനും ഒരു പരിധി വരെ കൊഴിഞ്ഞു പോക്കിന് തടയിടാനും ഉള്ള ഒരു വഴി ആകുമായിരുന്നു. പക്ഷെ അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിച്ച ലീഗ് മന്ത്രിക്ക് അതിന് കഴിയുമായിരുന്നില്ല.
  • എ പി അബ്ദുല്‍ വഹാബിനെ പോലുള്ളവര്‍ക്ക് രാജ്യ സഭ സീറ്റ് നല്കുക വഴി ലീഗ് പണക്കാരുടെ കൂടെയാണ് എന്ന് വരുത്തി തീര്‍ക്കാനും രാഷ്ട്രീയ എതിരാളികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരം ഒരു തീരുമാനം എടുക്കുമ്പോള്‍ ലീഗ് അണികളുടെ വികാരം കൂടി കണക്കില്‍ എടുക്കണമായിരുന്നു. താഴെ തട്ട് മുതല്‍ പ്രവര്ത്തിച്ചു ഉയര്ന്നു വരു‌ന്ന നേതാക്കള്‍ ഇത് മാനസികമായി എങ്ങിനെ ഉള്‍ക്കൊള്ളും എന്ന് ലീഗ് ചിന്തിക്കണമായിരുന്നു.
  • നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്ട്ട് നടപ്പിലാക്കി എന്ന് പറഞ്ഞു നടത്തിയ നാടകവും ലീഗ് കയ്യും കെട്ടി നോക്കി നില്‍ക്കുകയയിരുന്നല്ലോ? നഷ്ടപ്പെട്ട അവസരങ്ങള്‍ തിരിച്ചു കിട്ടുക ബുധ്ധിമുട്ട് ആയിരുന്നിരിക്കാം പക്ഷെ അത് സമൂഹത്തിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരെ മനസ്സിലാക്കിക്കാന്‍ ലീഗ് എന്ത് ചെയ്തു? അവിടെ ലീഗ് നാരായണപ്പണിക്കരെ കണ്ടു പഠിക്കണം.
  • മലഭാരിന്റെ പിന്നോക്ക സ്ഥിതിയെ കുറിച്ച് പറയാന്‍ ലീകിന്നു ഒരിക്കലും അവകാശം ഇല്ല. എല്ലാ കാലത്തും ഉ ഡീ എഫ് മന്ത്രി സഭകളില്‍ പ്രധാന വകുപ്പുകള്‍ ലീഗ് മന്ത്രിമാര്‍ കൈ കാര്യം ചെയ്യാറുണ്ട്. അവര്‍ മലഭാരിന്റെ വികസനം മുന്‍ നിര്‍ത്തി ചെയ്തത് എന്തൊക്കെ? മലപ്പുറം പാലക്കാടു ജില്ലകളിലെ ഒരുപാടു പ്രധേസങ്ങളിലെ കുടിവെള്ള ക്ഷമത്ത്തിനും കാര്ഷിക ആവശ്യങ്ങള്‍ക്കും ഉപകാരപ്രദം ആകുന്ന ചമ്രവട്ടം പദ്ധതിക്ക് വേണ്ടി ലീഗ് എന്തെല്ലാം ചെയ്തിട്ടുണ്ട്? അവിടെ ഒരു പാലം ഉണ്ടായിരുന്നെന്കില്‍ ഇന്നു പൊന്നാനിയുടെ രൂപം എങ്ങിനെ ആകുമയിരുന്നു.

ഇങ്ങിനെ കാരണങ്ങള്‍ ഒരുപാടുണ്ട് . ഇതിനെ മറികടക്കാന്‍ ലീഗ് ഇപ്പോള്‍ ചെയ്യുന്ന മുഖം മിനുക്കല്‍ നടപടികള്‍ മതിയാകില്ല. അലിഗഡ് ഓഫ് കാമ്പസ് സെന്റെറിന്റെ പേരില്‍ നടത്തിയ സമരം കൊണ്ടു മാത്രം ഉണക്കാവുന്ന മുറിവുകള്‍ അല്ല ലീഗിന് സംഭവിച്ചിട്ടുള്ളത്. തല്കാലത്തെ അധികാരം വേണോ അതോ വിശ്വസ്തര്‍ ആയ അണികള്‍ വേണോ എന്ന ലീഗ് ചിന്തിക്കേണ്ട സമയം അതിക്ക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

പി ഡി പി വര്‍ഗ്ഗീയ കക്ഷിയോ?

യു ഡി എഫ് അവരുടെ രാഷ്ട്രീയമായ ലക്ഷൃങ്ങള്‍്ക്ക് വേണ്ടിയാണ് പി ഡി പി വര്‍ഗ്ഗീയ കക്ഷിയാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവുകയില്ല. മുസ്ലീം ലീഗിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വരെ എന്‍ ഡി എഫ് പോലുള്ള സംഗടനകള്‍ സ്വാധീനം ചെലുത്തുന്നു എന്ന് പറയപ്പെടുമ്പോള്‍ ലീഗ് അതിന് മറുപടി പറയാന്‍ ഭാധ്യസ്തര്‍ ആണ്. ശ്രീ ഈ ടി തന്നെ പറയുക ഉണ്ടായി യു ഡി എഫിന്റെ ഇത്തരം തീവ്രവാദ ബന്ധങ്ങളെ‍ എതിരാളികള്‍ ഉയര്‍ത്തി കൊണ്ടു വരട്ടെ എന്നാണ്.( മാധ്യമം 2009 മാര്‍ച്ച് 21 ). അല്ലാതെ ഇതെല്ലാം കെട്ട് കഥകള്‍ ആണ് എന്ന് പറയാന്‍ എന്ത് കൊണ്ടു ധൈര്യം കാണിച്ചില്ല ?
ഇതേ യു ഡി എഫ് തന്നെ ഇപ്പോള്‍ പി ഡി പി അവര്‍ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത് എങ്കില്‍ തീര്ച്ചയായും അവര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുമായിരുന്നു എന്നതില്‍ സംശയം ഇല്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്നത് ശ്രീ ഈ ടി ഒരിക്കല്‍ കൂടി പറഞ്ഞിരിക്കുന്നു. ജയിലില്‍ നിന്നു ഇറങ്ങിയ ശേഷം വളരെ സൂക്ഷ്മം ആയ രീതിയില്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍ ആയിരുന്നു മദനി എന്നത് കേരള ജനതക്ക് നന്നായി അറിയാവുന്ന കാര്യം ആണ്. ആ രീതിയില്‍ നിരീക്ഷണം നടക്കുന്ന ഘട്ടത്തിലും മദനി തീവ്രവാദ പ്രവര്ത്തനം നടത്തുന്നു എന്ന് പറയുന്നവര്‍ ആരെയാണ് വിഡ്ഢികള്‍ ആക്കുന്നത് ?
സമീപ കാലത്ത് പി ഡി പി ഉള്‍പ്പെട്ട ഏതെങ്കിലും വര്‍ഗ്ഗീയ വിഷയങ്ങള്‍ക്ക്‌ തെളിവുകള്‍ ഉണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ ഇവെര്‍ക്ക് ഏറ്റവും നല്ല ഒറു അവസരം ആണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അല്ലാതെ ശ്രീ ഈ ടി യെപ്പോലെ ഇനിയും നന്മകള്‍ അവശേഷിക്കുന്നുണ്ട് എന്ന് ജനം വിശ്വസിക്കുന്ന നേതാക്കള്‍ കേവലം പത്ത് വോട്ടിന്നു വേണ്ടി ഇങ്ങിനെ പുലംഭുന്നത് സംഘടകരം ആണ്.
അപ്പോള്‍ യു ഡി എഫ് മാത്രമല്ല എ ബി ബര്‍ദാനും പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറയുന്നത് സ്വാഭാവികം മാത്രം. സീ പി ഐ ഇപ്പോള്‍ പി ഡി പിയെ ഭയപ്പെടുന്നു എന്നത് സത്യം ആണ്. കേരളത്തിന്റെ പല മേഘലകളിലും സീ പി ഐയെക്കാള്‍ ശക്തിയുള്ള പാര്‍ടി ആണ് പി‌ ഡി പി. അപ്പോള്‍ പി ഡി പി ഇടതു പക്ഷത്തേക്ക് അടുക്കുന്നത് സ്വാഭാവികമായും അവര്‍ക്ക് ഭയം ഉളവാക്കുന്ന സംഗതി ആണ്. അല്ലാതെ കേരളത്തിലെ കാര്യങ്ങളെ അപഗ്രഥിക്കാന്‍ വെളിയതിനേക്കാള്‍ നന്നായി ബര്‍ദാന് കഴിയും എന്ന് വിശ്വസിക്കാന്‍ തരമില്ല. മാത്രമല്ല ഞങ്ങള്‍ക്ക് പി ഡി പി യുടെ വോട്ട് വേണ്ട എന്നൊന്നും സീ പി ഐ പറഞ്ഞിട്ടില്ല.
പി ഡി പിയുടെ മുന്കാലമാണോ അതോ ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്ന നിലപാട് ആണോ ഇവര്‍ അളക്കുന്നത് ?